12:04am 26 June 2026
NEWS
ലഹരി വിരുദ്ധ ദിനാചരണവും കായിക ഉപകരണ സമർപ്പണവും
25/06/2026  07:57 PM IST
nila
 ലഹരി വിരുദ്ധ ദിനാചരണവും കായിക ഉപകരണ സമർപ്പണവും

ചെങ്ങന്നൂർ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധാചരണത്തിന്റെ ഭാഗമായി രണ്ടാംഘട്ട പ്രചരണം ആരംഭിച്ചു. ഭദ്രാസന യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പുലിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും കായിക ഉപകരണ സമർപ്പണവും നിർവഹിച്ചു.
സ്കൂളിൽ നടന്ന പൊതു സമ്മേളനം 
സജി ചെറിയാൻ എം എൽ ഏ
 ഉദ്ഘാടനം ചെയ്തു.
 ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി റവ.ഫാ.പി. കെ. കോശി
 മുഖ്യ സന്ദേശം നൽകി. 
ചെങ്ങന്നൂർ ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ.ഫാ. എൽവിൻ തോമസ് സമ്മേളനത്തിൽ
അദ്ധ്യക്ഷത വഹിച്ചു. പുലിയൂർ ഗവ.  ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി റവ.ഫാ.മത്തായി കുന്നിൽ 
കായിക ഉപകരണങ്ങളുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. യുവജനപ്രസ്ഥാനത്തിൻ്റെ ലഹരിദിന പ്രതിജ്‌ഞ കേന്ദ്ര കമ്മിറ്റിയംഗം റോബിൻ ജോ വർഗീസ് ചൊല്ലി കൊടുത്തു. യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി അപ്രേം കുന്നിൽ, എസ് എം സി
 ചെയർമാൻ അഡ്വ. നാഗേഷ് കുമാർ, ഹെഡ്മിസ്ട്രസ് 
സീനാ ദാസ്, ജോഹാൻ ജോസഫ്, ജോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img